ഫാ.​ടോമിന്‍റെ മോ​ച​നം: അ​റേ​ബ്യ​ൻ വി​കാ​രിയ​ത്തി​ന്‍റെ കീ​ഴി​ലെ പ​ള്ളി​ക​ളി​ൽ ആ​രാ​ധ​ന​യും കൃ​ത​ജ്ഞ​താബ​ലി​യും
Monday, October 2, 2017 10:36 AM IST
മ​സ്ക​റ്റ്: ദ​ക്ഷി​ണ അ​റേ​ബ്യ​ൻ വി​കാ​രിയ ത്തി​ന്‍റെ ബി​ഷ​പ് മാ​ർ പോ​ൾ ഹി​ൻ​ഡ​റി​ന്‍റെ ആ​ഹ്വാ​ന പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച ക​ത്തോ​ലി​ക്കാ പ​ള്ളി​ക​ളി​ൽ മു​ഴു​ദി​ന ആ​രാ​ധ​ന​യും കൃ​ത​ജ്ഞ​താ ബ​ലി​യും ന​ട​ന്നു. പ​തി​നെ​ട്ടു മാ​സ​ത്തെ ത​ട​വി​നു ശേ​ഷ​മാ​ണ് ഭീ​ക​ര​രു​ടെ പി​ടി​യി​ലാ​യി​രു​ന്ന സ​ലേ​ഷ്യ​ൻ വൈ​ദി​ക​നും, പാ​ലാ രൂ​പ​താം​ഗ​വും രാ​മ​പു​രം സ്വ​ദേ​ശി​യു​മാ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മോ​ചി​പ്പി​ക്ക​പ്പെ​ട്ട​ത്.

മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സയിദ് നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ത്തി​യ​ത്. ബ​ഹ​ള​ങ്ങ​ളി​ല്ലാ​തെ ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ലെ​ത്തി​ച്ച ഫാ.​ടോ​മി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ റോ​മി​ലെ സ​ലേ​ഷ്യ​ൻ ആ​സ്ഥാ​ന​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് ഡ​ൽ​ഹി, ബംഗളൂർ വഴി ജന്മനാ​ടാ​യ രാ​മ​പു​ര​ത്തെ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം