മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ രുപീകരിച്ചു
Thursday, October 5, 2017 2:54 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. 15 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. മലയാളം മിഷൻ ഡയറക്ടർ പ്രഫ: സുജ സൂസൻ ജോർജ് മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ഉദ്ഘാടന വേദിയിൽ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

ജോണ്‍ മാത്യു, സാം പൈനുംമൂട്, എബി വാരിക്കാട്, ജെ.സജി,രാഘുനാഥൻ നായർ, സജീവ് എം.ജോർജ്ജ്, വി.അനിൽകുമാർ, ശ്രിംലാൽ മുരളി, സനൽ കുമാർ. ജി, ബഷീർ ബാത്ത, ഷരീഫ് താമരശ്ശേരി, അബ്ദുൾ ഫത്താഹ്, പ്രേമൻ ഇല്ലത്ത്, സജിത സ്കറിയ, മുഹമ്മദ് ഷെരീഫ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ജെ.സജിയെ കമ്മിറ്റിയുടെ ചീഫ് കോർഡിനേറ്ററായി തിരഞ്ഞെടുത്തു. ഗൾഫ് മേഖലയിൽ മലയാളം മിഷന്‍റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കുവൈത്ത് ചാപ്റ്റർ ആരംഭിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ