കാസർഗോഡ് ഉത്സവ് 2017: നർത്തകി ദീപ സന്തോഷ് കുവൈത്തിൽ
Thursday, October 5, 2017 2:54 AM IST
കുവൈത്ത് സിറ്റി : കെഇഎ (കാസർഗോഡ് എക്സ്പാറ്റ്സ് അസോസിയേഷൻ) കുവൈത്ത് ബദർ അൽ സമ കാസർഗോഡ് ഉത്സവ് 2017 വെള്ളിയാഴ്ച രാവിലെ മുതൽ ഇന്‍റഗ്രേറ്റഡ് സ്കൂൾ അബ്ബാസിയയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.

പരിപാടിയിൽ ഭരതനാട്യം അവതരിപ്പിക്കുന്ന നർത്തകി ദീപ സന്തോഷ് മംഗളൂർ കുവൈത്തിലെത്തി. കെ ഇ എ കേന്ദ്ര നേതാക്കൾ ദീപ സന്തോഷിനെ കുവൈത്ത്് ഇന്‍റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ