ബ​ഹ​റി​ൻ ലാ​ൽ കെ​യെ​ർ​സ് അ​സ്രി ബീ​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തി
Saturday, October 7, 2017 5:13 AM IST
മ​നാ​മ: സ്വ​ച്ഛ​ത ഹി ​സേ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ​പ​രി​പാ​ടി​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് ബ​ഹ​റി​ൻ ലാ​ൽ കെ​യെ​ർ​സ് അ​സ്രി ബീ​ച്ച് ശു​ചീ​ക​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി എ​ഫ്.​എം ഫൈ​സ​ൽ, ട്ര​ഷ​റ​ർ ഷൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​റ്റോ ഡേ​വി​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​രു​ണ്‍ തൈ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ്വ​ച്ഛ​ത ഹി ​സേ​വ പ​രി​പാ​ടി​യി​ൽ ഭാ​ഗ​വാ​ക്കാ​വാ​നു​ള്ള ക്ഷ​ണം സ്വീ​ക​രി​ച്ചു​കൊ​ണ്ട് ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്നു.