"പിങ്കാര രാജ്യോത്സവ’ പുരസ്കാരം വൈ. സുധീർ കുമാർ ഷെട്ടി ഏറ്റുവാങ്ങി
Thursday, November 9, 2017 1:35 PM IST
അബുദാബി: സാമൂഹ്യസേവനമേഖലയിലും സംരംഭകകത്വത്തിലും നല്കിയ ആജീവനാന്ത മികവ് പരിഗണിച്ച്, പ്രമുഖ കന്നഡ വാരിക പിങ്കാര നൽകിവരുന്ന "പിങ്കാര രാജ്യോത്സവ’ പ്രശസ്തി’ പുരസ്കാരം യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് പ്രസിഡന്‍റും ഡയറക്ടർ ബോർഡ് അംഗവുമായ വൈ. സുധീർ കുമാർ ഷെട്ടി ഏറ്റുവാങ്ങി.

മംഗലാപുരത്തു നടന്ന കർണാടകോത്സവത്തിൽ മംഗലാപുരം ഭദ്രാസനാധിപൻ ബിഷപ് ഡോ. അലോഷ്യസ് പോൾ ഡിസൂസയിൽ നിന്നാണ് പുരസ്കാരം സ്വീകരിച്ചത്. ജെ.ആർ. ലോബോ എംഎൽഎ, കൊങ്കണി സാഹിത്യ അക്കാദമി മുൻ അധ്യക്ഷൻ റോയ് കസ്റ്റലിനോ, പിങ്കാര വീക്കിലി എഡിറ്റർ റെയ്മണ്ട് ഡികുഞ്ഞോ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഒൗദ്യോഗിക ചുമതലകൾക്കൊപ്പം സാസ്കാരിക സേവന രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സുധീർ ഷെട്ടി, ഇപ്പോൾ കേന്ദ്ര സർക്കാരിന്‍റെ ഇന്ത്യാ ഡവലപ്മെന്‍റ് ഫൗണ്ടേഷൻ ഫോർ ഓവർസീസ് ഇന്ത്യൻസ് ബോർഡ് അംഗവും അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍റർ മുൻ പ്രസിഡന്‍റുമാണ്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള