യുഎഇ ദേശീ ദിനം കൈരളി ആഘോഷിച്ചു
Sunday, December 3, 2017 3:36 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ കൽബ യുണിറ്റ് വനിതാ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ യുഎഇയുടെ 46-മതു ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കൈരളി സെൻട്രൽ കമ്മിറ്റി പിആർഒ അബ്ദുൾ റസാഖ് നിർവഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി. എസ്. സുഭാഷ്, വനിതാ വിങ് ചെയർപേഴ്സണ്‍ ശുഭ രവി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

കൈരളി കൽബ യുണിറ്റ് വനിതാ വിങ് കണ്‍വീനർ മുബീന റാഫി, ജോയിന്‍റ് കണ്‍വീനർ സാഹിദ അസീസ്, ഷൈഖ, ജമീല, സുഹറ എന്നിവർ നേതൃത്വം നൽകി. കൈരളി കൽബ യുണിറ്റ് സെക്രട്ടറി കബീർ സ്വാഗതവും പ്രസിഡന്‍റ് ബഷീർ നന്ദിയും പറഞ്ഞു.