യുഎഇ സിഎസ്ഐ യൂത്ത് ക്രിക്കറ്റ് ലീഗ്: അബുദാബി സിഎസ്ഐ ടീം വിജയിയായി
Sunday, December 3, 2017 3:37 AM IST
അബുദാബി: നവംബർ 30-നു അബുദാബി യൂണിവേഴ്സിറ്റി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന യുഎഇ സിഎസ്ഐ യൂത്ത് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ അബുദാബി സിഎസ്ഐ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദുബായ് സി.എസ്ഐ ടീം റണ്ണേഴ്സ് അപ് ആയി.

റവ.ഡോ പി.കെ. കുരുവിള, റവ. സോജി കെ. വർഗീസ്, റവ. വർഗീസ് മാത്യു, കണ്‍വീനർ ജോഷി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള