തണൽ ഡയാലിസിസ് സെന്‍റർ കുവൈറ്റ് കമ്മിറ്റി
Monday, December 4, 2017 12:03 PM IST
കുവൈത്ത്: തണൽ ഡയാലിസിസ് സെന്‍റർ, പയ്യോളി മുനിസിപ്പാലിറ്റി തിക്കോടി, മൂടാടി. തുറയൂർ, മണിയൂർ പഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക് ആശ്രയമാകാവുന്ന തരത്തിൽ പെരുമാൾപുരത്ത് ജനകീയ കൂട്ടായ്മയോടെ നിലവിൽ വരുന്ന തണൽ സൗജന്യ ഡയാലിസിസ് സെന്‍ററിന്‍റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കുവൈത്തിലെ പ്രവാസികൾ ഒരു കോഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാനായി എം.സി. നിസാർ, ചീഫ് കോഓർഡിനേറ്റർ സത്യൻ വരൂണ്ട, ട്രഷറർ സമീർ തിക്കോടി, വൈസ് ചെയർമാൻ അസീസ് തിക്കോടി, വിബീഷ് തിക്കോടി, കോ ഓർഡിനേറ്റർമാരായി മജീദ് നടുക്കണ്ടി, അഡ്വ: പ്രമോദ് കുമാർ, റഹിം മഠത്തിൽ, ഷൈബു തിക്കോടി, നിസാർ നന്തി, ഇസ്മായിൽ ഇളയിടത്, ഫവാസ് കാട്ടോടി, ആർ.കെ.അബ്ദുള്ള, രക്ഷാധികാരികൾ മുഹമ്മദ് റാഫി. എൻ, , അബു ബക്കർ തിക്കോടി, ബക്കർ തിക്കോടി, ഷബീർ മണ്ടോളി, ഇസ്മായീൽ പയ്യോളി, അബ്ദുറഹ്മാൻ കളത്തിൽ, ബഷീർ മേലടി ഏരിയ കോ ഓർഡിനേറ്റർമാരായി ഷെബിൻ പട്ടേരി, ഇഖ്ബാൽ പി.കെ, ദയാനന്ദൻ, അൻവർ.സി.പി (ഫർവാനിയ), അനീസ് പി.കെ, ബോബി തിക്കോടി,ജാസിം അബ്ദുള്ള (അബാസിയ) ഷെമിൻ, ഉബൈദ് മേലടി, അബു ഹലീഫ, ശുഐബ്, മഹമൂദ് സാൽമിയ, ഷറഫുദ്ദിൻ, നജ്മു ധജഹ്റ, ഫിറോസ് കുളങ്ങര, ഷൈബു തിക്കോടി സാജിർ അബ്ദുള്ള (ഹവല്ലി), നിസാർ അബ്ദുള്ള (റിഗായി), ഷംസു കുക്കു, നൗഷാദ് ഹംസ (ഖൈത്താൻ) എന്നിവരേയും തെരഞ്ഞെടുത്തു.

എം.സി.നിസാർ അധ്യക്ഷം വഹിച്ചു. ഫണ്ട് ശേഖരണ ഉദ്ഘാടനം മുഹമ്മദ് റാഫിയിൽ നിന്ന് എം.സി നിസാർ സ്വീകരിച്ച് നിർവഹിച്ചു. സത്യൻ വരൂണ്ട, അസീസ് തിക്കോടി, സലിം കോട്ടയിൽ, ഷബീർ മണ്ടോളി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ