തണൽ പ്രവാസം കുവൈറ്റ് സീസണ്‍ ടു
Monday, December 4, 2017 12:03 PM IST
കുവൈത്ത്: തണൽ പ്രവാസം കുവൈറ്റ് സീസണ്‍ ടുവിന്‍റെ ഉദ്ഘാടനം മുഖ്യാതിഥി സാം പൈനുംമൂട് നിർവഹിച്ചു. പ്രസിഡന്‍റ് രാജേഷ് കരാക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീല് പാണ്ടികശാല, പ്രകാശ് ചിറ്റേടത്ത്, ആലപ്പുഴ ജില്ല അസോസിയേഷൻ പ്രസിഡന്‍റ് രാജീവ് നടുവിലെമുറി സാമൂഹ്യ പ്രവർത്തകൻ തോമസ് പള്ളിക്കൽ, മാവേലിക്കര അസോസിയേഷൻ പ്രസിഡന്‍റ് ബിനോയ് വിശ്വം, പ്രോഗ്രാം കണ്‍വീനർ ബാബു പാലക്കാട്, വനിതാവേദി പ്രസിഡന്‍റ് ബാലാമണി, വനിതാ വേദി സെക്രട്ടറി രമ്യ എന്നിവർ പ്രസംഗിച്ചു. തുടർന്നു സംഗീത വിരുന്നും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ