കോട്ടയം നേറ്റീവ് ബോൾ ടൂർണമെന്‍റ്: അഞ്ചേരി ടീം ജേതാക്കൾ
Monday, December 4, 2017 3:36 PM IST
മസ്കറ്റ്: കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ സംഘടിപ്പിച്ച നാടൻ പന്തുകളി മത്സരത്തിൽ അഞ്ചേരി ടീം ജേതാക്കളായി. ഫൈനലിൽ പുതുപ്പള്ളി ടീമിനെ പരാജയപ്പെടുത്തി ജേതാക്കൾക്കുള്ള ഈരച്ചേരിൽ കൊച്ച്, ആശാരിപറന്പിൽ ജോയി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സ്വന്തമാക്കി.

മൂന്നുമാസക്കാലം നീണ്ടുനിന്ന ടൂർണമെന്‍റിൽ അഞ്ച് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. രണ്ടാം സ്ഥാനക്കാർക്ക് വെള്ളാലിൽ ഏബ്രഹാം, കുന്നുവള്ളിൽ പാപ്പച്ചൻ മെമ്മോറിയൽ ട്രോഫികളും മൂന്നാം സ്ഥാനക്കാരായ മരേഡ് ടീം തേവാഡിയിൽ ജയിംസ് മെമ്മോറിയൽ ട്രോഫിയും സ്വന്തമാക്കി.