ജിസിസി സുമത്തിന് കുവൈത്ത് ഒരുങ്ങി
Monday, December 4, 2017 3:42 PM IST
കുവൈത്ത് സിറ്റി : നാളെയും മറ്റെന്നാളുമായി നടക്കുന്ന മുപ്പത്തെട്ടാമത് ജിസിസി ഉച്ചകോടിക്കായി കുവൈത്ത് ഒരുങ്ങി. ഇതിന്‍റെ ഭാഗമായി ഇന്നു നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ജിസിസി സെക്രട്ടറി ജനറൽ ഡോ. അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നേതൃത്വം നൽകി.

മേഖലയിലെ രാജ്യങ്ങൾ തമ്മിൽ ദൃഢബന്ധവും ഒത്തൊരുമയും മുന്പെന്നില്ലാത്തവിധം വെല്ലുവിളികളെ നേരിടുവാൻ മേഖല സാന്നദ്ധമാണെന്നും കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷേയ്ക് സബ അൽ ഖാലിദ് അൽ ഹമദ് അൽ സബ പറഞ്ഞു. എല്ലാ ഗൾഫ് രാഷ്ട്രങ്ങളും ജിസിസി കൗണ്‍സിലിന്‍റെ അവിഭാജ്യഘടകമാണെന്നും ഉച്ചക്കോടിയുടെ ഭാഗമായി നടന്ന പ്രാഥമിക യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് നന്ദിയും പ്രകാശിപ്പിച്ചു. ഖത്തറുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി നിലനിൽക്കുന്നതിനിടയിലാണ് ജിസിസി ഉച്ചകോടി നടക്കുന്നത്. അംഗരാഷ്ട്രങ്ങളെല്ലാം കുവൈത്തിൽ നടക്കുന്ന ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ എല്ലാ പ്രധാന പാതകളിലും അംഗ രാജ്യങ്ങളുടെ ദേശീയ പതാകകളും ജിസിസി പതാകയും ഉയർത്തിയിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ