സൗഹൃദ വെറ്ററൻസ് മൽസരം: ഡിഫക്ക് വിജയം
Monday, December 4, 2017 3:44 PM IST
ദമാം: സുഹൃദ് ബന്ധങ്ങൾക്ക് ഉൗഷ്മളത പകർന്ന് ഖാദിസിയ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വെറ്ററൻസ് പ്രദർശന മൽസരം ശ്രദ്ദേയമായി. സൗദിയിലെ കാൽപന്ത് കളി കൂട്ടായ്മകളുടെ പൊതുവേദിയായ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും ആതിഥേയരായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും തമ്മിൽ നടന്ന മൽസരം പഴയക്കാല താരങ്ങളുടെ വാശിയേറിയ മൽസരത്തിന്‍റെ വേദിയായി മാറി.

അൽകോബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബിന്‍റെ ഒന്പതാം വാർഷികത്തിന്‍റെ ഭാഗമായി യുഎസ്ജി ബോറൽ സോക്കർ മേളയുടെ ഭാഗമായി നടന്ന മൽസരത്തിൽ ഡിഫ വൈറ്ററൻസ് ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റിഫ വൈറ്ററൻസിനെ പരാജയപ്പെടുത്തിയത്.

കളിയുടെ ആദ്യ പകുതിയിൽ ഡിഫ വെറ്ററൻസിന് അനുകൂലമായി ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റി ഡോ. അബ്ദുൽ സലാം ടീമിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ അനസ് വയനാട് ഒരു ഗോൾ നേടി സ്കോർ രണ്ടായി ഉയർത്തി. ഗോളുകൾ തിരിച്ചടിക്കാൻ റിഫ വെറ്ററൻസ് ടീം മൈതാനത്ത് പൊരുതിയെങ്കിലും ഹുസൈർ നേടിയ ഏക ആശ്വാസ ഗോളിലൂടെ ഡിഫയോട് റിഫ വെറ്ററൻസ് അടിയറവ് പറഞ്ഞു (സ്കോർ: 2-1). റഷീദ് വേങ്ങരയെ (ഡിഫ) മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.

അലി ഇബൈദ് (യുഎസ്എ), രാജു കെ. ലുക്കാസ്, വായിൽ സെയിത്തർ, സി. അബ്ദുൽ റസാക്, സനൂപ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം