നവോദയ ദമാം ടൗണ്‍ കുടുംബവേദി സ്നേഹസദസ് സംഘടിപ്പിച്ചു
Monday, December 4, 2017 3:45 PM IST
ദമാം: അസഹിഷ്ണുതയ്ക്കും അപരവത്കരണത്തിനുമെതിരെ പ്രവാസലോകത്തു നിന്നും സർഗാത്മക പ്രതിരോധമെന്നോണം നവോദയ ദമാം ടൗണ്‍ കുടുംബവേദി സ്നേഹസദസ് സംഘടിപ്പിച്ചു.

നവംബർ 17 നടന്ന സാംസ്കാരിക സമ്മേളനം കേരള സംസ്ഥാന പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും നവോദയ മുഖ്യ രക്ഷാധികാരിയുമായ ജോർജ്ജ് വർഗീസ് നിർവഹിച്ചു. ടൗണ്‍ നവോദയ കുടുംബവേദി പ്രസിഡന്‍റ് ഷാജു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ഷമീം നാണത്ത് സ്വാഗതം ആശംസിച്ചു. കേന്ദ്ര ബാലവേദി കണ്‍വീനർ ഷൈസ അഷ്റഫ്, ടൗണ്‍ ഏരിയ സെക്രട്ടറി അസീം വെഞ്ഞാറമൂട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുടുംബവേദി ഏരിയ സെക്രട്ടറി മോഹൻദാസ് കുടുംബവേദിയുടെ പ്രവർത്തനങ്ങളെകുറിച്ച് വിശദീകരിച്ചു.

ചടങ്ങിൽ നവോദയ ഏരിയ പ്രസിഡന്‍റ് ഉണ്ണി ഏങ്ങണ്ടിയൂർ, കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാജേഷ് ആനമങ്ങാട്, നൗഷാദ് ആകോലത്ത്, കുടുംബ വേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഐ.ടി. അഷറഫ്, ഏരിയ വനിതാവേദി കണ്‍വീനറും കേന്ദ്ര കുടുംബവേദി എക്സിക്യൂട്ടീവ് അംഗവുമായ അനുരാജേഷ്, ഏരിയ ബാലവേദി കണ്‍വീനർ മീനു മോഹൻദാസ് എന്നിവർ പങ്കെടുത്തു. തുടർന്നു നടന്ന കലാ പരിപാടികൾക്ക് പ്രോഗ്രാം വനിതാ കണ്‍വീനർ സ്മിതാ രഞ്ജിത് നേതൃത്വം നല്കി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം