മുജാഹിദ് സംസ്ഥാന സമ്മേളനം: പ്രചാരണോദ്ഘാടനം എട്ടിന് സാൽമിയയിൽ
Tuesday, December 5, 2017 2:17 PM IST
കുവൈത്ത് : മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം’’എന്ന പ്രമേയവുമായി ഡിസംബർ 28, 29, 30, 31 തീയതികളിൽ മലപ്പുറം കൂരിയാടിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ഒന്പതാമത് സംസ്ഥാന സമ്മേളനത്തിന്‍റെ കുവൈത്തിലെ പ്രചാരണോദ്ഘാടനം ഡിസംബർ 8 ന് (വെള്ളി) നടക്കും. വൈകുന്നേരം 6.30 ന് സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ

പ്രമുഖ പണ്ഡിതനും പ്രാസംഗികനുമായ ഡോ. ഹുസൈൻ മടവൂർ പ്രചാരണോദ്ഘാടനം നിർവഹിക്കും.

സംഗമത്തിൽ അബ്ദുൾ ലത്തീഫ് കരുന്പുലാക്കൽ, ഡോ. അബ്ദുൽ മജീദ് സ്വലാഹി എന്നിവർ സംസാരിക്കും. ഒൗക്കാഫ് പ്രതിനിധികളും പങ്കെടുക്കും. കുവൈത്തിൻറെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ലഭ്യമാണ്.

വിവരങ്ങൾക്ക്: 99060684

റിപ്പോർട്ട്: സലിം കോട്ടയിൽ