ചന്ദ്രശേഖരൻ നായർക്ക് റിയാദ് പൊതുസമൂഹത്തിന്‍റെ ആദരാഞ്ജലി
Tuesday, December 5, 2017 2:22 PM IST
റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരി വേദിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻനായരുടെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ത ഷിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ റിയാദിലെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

തത്വാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തനത്തിൽ അടിയുറച്ചു നിന്ന കമ്യൂണിസ്റ്റുംകേരള സംസ്ഥാനവികസനത്തിന് സമഗ്ര സംഭാവന നൽകിയ ഭരണാധികാരിയുമായിരുന്നു ഇ. ചന്ദ്രശേഖരൻ നായർ. കേരളത്തിലെ പൊതു വിതരണരംഗത്തെയും ടൂറിസം സഹകരണ മേഖലയെയും ഇന്ത്യയിലെ തന്നെ മികവുറ്റതാക്കിയ ദീർഘ വീക്ഷണമുള്ള ഭരണാധികാരി എന്ന നിലയിലായിരിക്കും ഇ .ചന്ദ്രശേഖരൻ നായരെ കേരളം ഓർക്കുക എന്ന് ചടങ്ങിൽ സംസാരിച്ചവർ അദ്ദേഹത്തെ അനുസ്മരിച്ചു.

സക്കീർ വടക്കുംതല അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂ ഏജ് സെക്രട്ടറി ഷാനവാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അഷ്റഫ് വടക്കേ വിള, ഷൗക്കത്ത് നിലന്പൂർ, ജോസഫ് അതിരുങ്കൽ, നവാസ് വെള്ളിമാടുകുന്ന്, സത്താർ താമരത്ത്, സത്താർ കായംകുളം, അബ്ദുള്ള വല്ലാഞ്ചിറ, ഉബൈദ് എടവണ്ണ, അർശുൽ അഹമ്മദ്, ജയൻ കൊടുങ്ങല്ലൂർ, അയൂബ് കരൂപ്പടന്ന എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ