പയ്യന്നൂർ സൗഹൃദ വേദി കുടുംബ സംഗമം
Tuesday, December 5, 2017 2:23 PM IST
ദമാം: പയ്യന്നൂർ സൗഹൃദ വേദി കുടുംബ സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച റിയാദ് ഷിഫ ഇസ്തിരയിൽ നടന്ന സംഗമത്തിൽ റിയാദിലെ പിഎസ്വി അംഗങ്ങളും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്.

രാവിലെ മുതൽ രാത്രി വരെ നീണ്ട പരിപാടിയിൽ ക്വിസ്, കലാ കായിക മത്സരങ്ങൾ, നീന്തൽ പരിശീലനം തുടങ്ങിയവ സംഗമത്തിന്‍റെ ഭാഗമായിരുന്നു. അംഗങ്ങളിൽ ചിലരുടെ ജ·ദിന കേക്ക് മുറിക്കുകയും പായസവിതരണവും നടന്നു. സജീവ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കിടയിലും ഇത്തരം ക്യാന്പുകൾ കുടുംബങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനും അംഗങ്ങളുടെ സർഗ വാസനകളെ പ്രതിഭലിപ്പിക്കാനുള്ള അവസരം കൂടിയായി.

അബ്ദുൾ മജീദ്, സനൂപ് കുമാർ പയ്യന്നൂർ, ഉദയകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം