ഒമാനിലെ സോഹാർ തുറമുഖം വൻകുതിപ്പിൽ
Tuesday, December 5, 2017 2:24 PM IST
മസ്കറ്റ്: ലോജിസ്റ്റിക് മേഖലയിലെ വൻകിട നിക്ഷേപങ്ങളുടെ വരവ് വൻകുതിപ്പിന് സാഹചര്യമൊരുക്കുമെന്ന് ഒമാൻ ഗതാഗത വാർത്താ വിനിമയ മന്ത്രാലയം. ചരക്കു നീക്കങ്ങളിൽ 26 ശതമാനം വർധനവുള്ള

സോഹാർ ഫ്രീസോണിൽ നിക്ഷേപകർ വർധിച്ചതോടെ തുറമുഖത്തെത്തുന്ന കപ്പലുകളുടെ എണ്ണവും വർധിച്ചു. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ കണക്കനുസരിച്ച് ഈ വർഷം 2,224 കപ്പലുകളാണ് സോഹാറിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1761 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്.

45 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തുറമുഖത്തിൽ 22 ബർത്തുകളാണുള്ളത്. ജനറൽ കാർഗോ, കണ്ടെയ്നറുകൾ കൂടാതെ ദ്രാവക വസ്തുക്കളും കൈകാര്യം ചെയ്യുന്നതിന് സോഹാർ തുറമുഖത്തു പ്രത്യേക സജ്ജീകരണങ്ങളാണുള്ളത്.

ഗൾഫ് പ്രതിസന്ധിയെ തുടർന്നു സോഹാർ തുറമുഖം വഴിയുള്ള ഖത്തറിലേക്കുള്ള ചരക്കുനീക്കം വർധിച്ചിട്ടുണ്ട്. ഒമാനിലെ ലോജിസ്റ്റിക് മേഖലയിലെ വിദേശ നിക്ഷേപകരുടെ വരവ് ഈ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ വഴി തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സോഹാർ വ്യവസായ മേഖലയിൽ ഇതിനകം 26 ബില്യണ്‍ അമേരിക്കൻ ഡോളറിന്‍റെ നിക്ഷേപങ്ങൾ ആണ് നടന്നിരിക്കുന്നത്. ഒരു ദശലക്ഷം ടണ്ണാണ് ഒരാഴ്ചയിലെ ചരക്കു നീക്കം. 2040 ആകുന്പോഴേക്കും സൊഹാർ തുറമുഖം ലോകത്തിലെ മികച്ച ലോജിസ്റ്റിക്സ് ഹബുകളുടെ മുൻനിരകളിൽ സ്ഥാനം പിടിച്ചാൽ അദ്ഭുതപ്പെടാനില്ല.

റിപ്പോർട്ട്: സേവ്യർ കാവാലം