യാത്രയയപ്പ് നല്കി
Tuesday, December 5, 2017 2:29 PM IST
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഉണ്ണികൃഷ്ണന് റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) യാത്രയയപ്പ് നല്കി. റിയയുടെ മുൻ വൈസ് പ്രസിഡന്‍റും സജീവ പ്രവർത്തകനുമായ ഉണ്ണികൃഷ്ണൻ അൽ ബബ്റ്റൈൻ കന്പനി ജീവനക്കാരനാണ്.

മദീന ഹൈപ്പർമാർകെറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. പൈലി ആന്‍റണി ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി ഡെന്നി ഇമ്മട്ടി, ഇബ്രാഹിം സുബ്ഹാൻ, വിജയൻ, അബ്ദുള്ള, ജോർജ്, നസീർ, ക്ലീറ്റസ്, ശേഖർ, മെഹബൂബ്, മോഹൻ പോന്നത്ത്, ഇസക്കി, ഷാജഹാൻ, ബിനു, വാസു, ഉമ്മർകുട്ടി, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങുകൾക്ക് ഷിജു വാഹിദ് നേതൃത്വം നല്കി.