കെഐജി വെസ്റ്റ് മേഖല സൗഹൃദ സംഗമം
Tuesday, December 5, 2017 2:34 PM IST
ഫർവാനിയ (കുവൈത്ത്): കെഐജി വെസ്റ്റ് മേഖലയുടെ കീഴിൽ അബാസിയ, ഫർവാനിയ, റിഗായ്, കുവൈത്ത് സിറ്റി എന്നീ ഏരിയകളിൽ പ്രവർത്തിക്കുന്ന സൗഹൃദ വേദികൾ സംയുക്തമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു.

പ്രശസ്ത എഴുത്തുകാരൻ പ്രേമൻ ഇല്ലത്ത് സംഗമം ഉദ്ഘാടനം ചെയ്തു. കെഐജി വെസ്റ്റ് മേഖല ആക്ടിംഗ് പ്രസിഡന്‍റ് അൻസാർ മൊയ്തീൻ അധ്യക്ഷത വഹിച്ച സംഗമത്തിൽ കെഐജി പ്രസിഡന്‍റ് ഫൈസൽ മഞ്ചേരി, സൗഹൃദ വേദി പ്രസിഡന്‍റുമാരായ അനിയൻ കുഞ്ഞ്, പാപ്പച്ചൻ (അബാസിയ), ജയദേവൻ അന്പാടി (ഫർവാനിയ), വിപിൻ ബാലൻ (റിഗായ്), അനീസ് അബ്ദു സലാം, സുന്ദരൻ പൊരുപ്പത്ത് എന്നിവർ പ്രസംഗിച്ചു.

വിവിധ ഏരിയകളിലെ കലാകാര·ാരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് കൊഴുപ്പേകി. യാസിർ കരിങ്കല്ലത്താണി, ലായിക് അഹ്മദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ