സൗജന്യ മെഡിക്കൽ ക്യാന്പ് 15 ന്
Wednesday, December 6, 2017 2:37 PM IST
കുവൈത്ത് : കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 15ന് (വെള്ളി), മംഗഫ് ഇന്ത്യ ഇന്‍റർനാഷണൽ സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തുന്നു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്‍റിസ്റ്റ് അലയൻസ് എന്നീ സംഘടനകളുമായി സഹകരിച്ചു നടത്തുന്ന ക്യാന്പിൽ കാർഡിയോളജി, പ്രമേഹം, ത്വക്ക്, ഇഎൻടി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, പീടിയാട്രിക്സ്, ദന്ത നേത്ര പരിശോധന, ഓർത്തോപീഡിക്സ് തുടങ്ങിയ മേഖലകളിൽ പരിചയ സന്പന്നരും പ്രമുഖരുമായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഉള്ള ക്യാന്പിൽ അസോസിയേഷൻ അംഗങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത മറ്റു വ്യക്തികൾക്കും പരിശോധനക്ക് എത്താവുന്നതാണ്.

വിവരങ്ങൾക്ക്: 66939626, 66982237, 55768727, 65829343, 96939713.

റിപ്പോർട്ട്: സലിം കോട്ടയിൽ