അബ്ദുൾ ജബാർ കോഴിക്കോടിന് യാത്രയയപ്പ് നൽകി
Wednesday, December 6, 2017 2:39 PM IST
ദമാം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അബ്ദുൾ ജബാർ കോഴിക്കോടിന് ദമാമിലെ കാൽ പന്ത് പ്രേമികൾ ഹൃദ്യമായ യാത്രയയപ്പ് നൽകി. യുഎസ്ജി ബോറൽ ഫുട്ബോൾ മേളയുടെ വേദിയിൽ നടന്ന യാത്രയയപ്പ് ചടങ്ങ് കിഴക്കൻ പ്രവിശ്യയിലെ കാൽപന്ത് കളി മേഖലയിൽ അബ്ദുൽ ജബാറിന്‍റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായിരുന്നു. ഡിഫയുടെ മൊമെന്‍റോ പ്രസിഡന്‍റ് റഫീക് കൂട്ടിലങ്ങാടിയും യുണൈറ്റഡ് എഫ്സിയുടെ മൊമെന്‍റോ രാജു കെ. ലുക്കാസും സമ്മാനിച്ചു.

ഡിഫയുടെ ഉയർച്ചക്കുവേണ്ടി തന്‍റെ ഭാഗത്ത് നിന്നും ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് നിർവഹിച്ചിട്ടുള്ളതെന്നും ഒട്ടനേകം ബന്ധങ്ങൾ ഈ മേഖലയിൽ പ്രവർത്തിച്ചതു മൂലം ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചിട്ടുണ്ടെന്നും അതെല്ലാം പ്രവാസത്തിൽ നിന്നും തനിക്ക് ലഭിച്ച സന്പാദ്യങ്ങളായി കാണുന്നുവെന്ന് അബ്ദുൾ ജബാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

33 വർഷം മുൻപാണ് യുഎഇ ലെത്തി പ്രവാസ ജീവിതം തുടങ്ങിയത്. 18 വർഷം ദുബായിലും 13 വർഷമായി സൗദിയിലെ ദമാമിലും ജോലി ചെയ്തു വരികയായിരുന്നു.

ഡിഫ ഭാരവാഹികളായ സക്കീർ വള്ളക്കടവ്, മണി പത്തിരിപ്പാല, സമീർ സാം, റിയാസ് പറളി എന്നിവരും വിവിധ ക്ലബുകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം