ഫോക്കസ് ഫെസ്റ്റ് 2018 ജനുവരി 26 ന്
Thursday, December 7, 2017 1:24 PM IST
കുവൈത്ത്: കുവൈത്തിലെ കംപ്യൂട്ടർ ഡിസൈനിഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈറ്റ് പതിനൊന്നാമത് വാർഷിക ആഘോഷമായ ന്ധഫോക്കസ് ഫെസ്റ്റ് 2018’’ ജനുവരി 26 ന് ഖൈത്താൻ കമ്യൂണിറ്റി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ജബരിയ മെഡിക്കൽ അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ഡിസിൽവ ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റാഫിൾ കൂപ്പണ്‍ ഫെസ്റ്റ് ജനറൽ കണ്‍വീനർ സലിംരാജ് ഐഐഇ ചെയർമാൻ ജോസഫ് പണിക്കർക്ക് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി റോയ് ഏബ്രഹാം, ട്രഷറർ സിറാജുദ്ദീൻ ഇസ്മായിൽ വെബ് മാസ്റ്റർ മുഹമ്മദ് റഷീദ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ