നോ​ട്ടം ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Wednesday, December 27, 2017 3:03 PM IST
കു​വൈ​ത്ത്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ൻ സ്മാ​ര​ക അ​ഞ്ചാ​മ​ത് അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വ​ൽ 'നോ​ട്ടം 2017'ഡി​സം​ബ​ർ 29 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2 മു​ത​ൽ അ​ബ്ബാ​സി​യ നോ​ട്ടിം​ഗ്ഹാം ബ്രി​ട്ടീ​ഷ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റു​മെ​ന്നും മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​ദ​ർ​ശ​ന വി​ഭാ​ഗം, മ​ത്സ​ര​വി​ഭാ​ഗം, ഓ​പ്പ​ണ്‍ ഫോ​റം എ​ന്നി​ങ്ങി​നെ ആ​യി മേ​ള​യെ ത​രം തി​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ മേ​ള​യി​ൽ 23 സി​നി​മ​ക​ളാ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. അ​തി​ൽ 14 സി​നി​മ​ക​ളും കു​വൈ​ത്തി​ൽ നി​ന്നു​ള്ള​താ​ണ് എ​ന്നാ​ണ് പ്ര​ത്യേ​ക​ത ബാ​ക്കി സി​നി​മ​ക​ൾ മ​റ്റു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും, നാ​ട്ടി​ൽ നി​ന്നും ഉ​ള്ള​വ​യാ​ണ്. ഗ്രാ​ൻ​ഡ് ജൂ​റി അ​വാ​ർ​ഡ്, പ്ര​വാ​സി സി​നി​മ പു​ര​സ്കാ​രം, ഓ​ഡി​യ​ൻ​സ് പോ​ൾ അ​വാ​ർ​ഡ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന അ​വാ​ർ​ഡു​ക​ൾ കൂ​ടാ​തെ വ്യ​ക്തി​ഗ​ത ഏ​ഴു അ​വാ​ർ​ഡു​ക​ളും, കു​വൈ​ത്തി​ലെ​ടു​ത്ത സി​നി​മ​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ളും, കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​വും ഇ​ത്ത​വ​ണ മേ​ള​യി​ലു​ണ്ട്.

കു​വൈ​ത്തി​ലെ കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഡി​സം​ബ​ർ 30 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6ന് ​കു​വൈ​ത്തി​ലെ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി നോ​ട്ടം ജൂ​റി മെ​ന്പേ​ഴ്സ് ന​യി​ക്കു​ന്ന ടെ​ക്നി​ക്ക​ൽ വ​ർ​ക്ക്ഷോ​പ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. നോ​ട്ടം 2017 ജൂ​റി മെം​ബേ​ഴ്സാ​യി എ​ത്തു​ന്ന​ത് പ്ര​ശ​സ്ത സി​നി​മ നി​രൂ​പ​ക​ൻ ഡോ. ​സി. എ​സ് വെ​ങ്കി​ടേ​ശ്വ​ര​ൻ, സി​നി​മ സം​വി​ധാ​യ​ക​ൻ എം.​പി സു​കു​മാ​ര​ൻ നാ​യ​ർ, സി​നി​മാ ഫോ​ട്ടോ​ഗ്രാ​ഫ​ർ കെ.​ജി ജ​യ​ൻ എ​ന്നി​വ​രാ​ണ്. നോ​ട്ടം 2017 വി​ജ​യ​മാ​ക്കു​വാ​ൻ എ​ല്ലാ​വ​രും എ​ത്തി​ച്ചേ​ര​ണ​മെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട്ട്, സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ന​ന്തി​ല​ത്ത്, ട്ര​ഷ​റ​ർ ശ്രീ​നി​വാ​സ​ൻ മു​ന​ന്പം, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്റ്റ​ർ വി​നോ​ദ് വ​ലൂ​പ്പ​റ​ന്പി​ൽ, അ​സോ​സി​യേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഉ​ബൈ​ദ് പ​ള്ളു​രു​ത്തി, ഉ​ണ്ണി താ​മ​രാ​ൽ എ​ന്നി​വ​രാ​ണ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ