ജ​നു​വ​രി ഒ​ന്നു മു​ത​ൽ സൗ​ദി​യി​ൽ പു​തി​യ ലെ​വി പ്രാ​ബ​ല്യ​ത്തി​ൽ
Wednesday, December 27, 2017 3:09 PM IST
ദ​മാം: മ​ന്ത്രി​സ​ഭ തീ​രു​മാ​ന​പ്ര​കാ​രം വി​ദേ​ശി​ക​ളു​ടെ മേ​ൽ പു​തി​യ​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ലെ​വി ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് തൊ​ഴി​ൽ സാ​മൂ​ഹ്യ വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ഖാ​മ പു​തു​ക്കു​ന്പോ​ഴാ​ണ് പു​തി​യ ലെ​വി അ​ട​ക്കേ​ണ്ട​ത്. നേ​ര​ത്തെ ഇ​ഖാ​മ പു​തി​ക്കി​യ​വ​ർ​ക്കും ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ലെ​വി ബാ​ധ​ക​മാ​ണെ​ന്നും മ​ന്ത്ര​ല​യം അ​റി​യി​ച്ചു. സ്വ​ദേ​ശി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ദേ​ശി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ വി​ദേ​ശി​ക​ൾ​ക്കു ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്ര​തി​മാ​സം 400 റി​യാ​ൽ ലെ​വി ന​ൽ​ക​ണം.

ഇ​വ​ർ​ക്ക് ഇ​ഖാ​മ പു​തു​ക്കാ​ൻ ഒ​രു വ​ർ​ഷ​ത്തേ​ക്ക് 4800 റി​യാ​ൽ ലെ​വി​യും 100 റി​യാ​ൽ വ​ർ​ക്ക് പെ​ർ​മി​റ്റി​നും ഇ​ഖാ​മ ഫീ​സാ​യി 650 റി​യാ​ലും അ​ട​ക്കം 5550 റി​യാ​ൽ ചെ​ല​വാ​കും. 2019 ൽ ​ഇ​ത് 7950 റി​യാ​ലാ​യി ഉ​യ​രും.അ​തേ​സ​മ​യം വി​ദേ​ശി​ക​ളെ​ക്കാ​ൾ സ്വ​ദേ​ശി​ക​ൾ കൂ​ടു​ത​ല​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ഓ​രോ വി​ദേ​ശി​യു​ടെ പേ​രി​ലും പ്ര​തി​മാ​സം 300 റി​യാ​ലും വ​ർ​ഷം 3600 റി​യാ​ലും ലെ​വി ന​ൽ​കേ​ണ്ടി വ​രും

2019ൽ ​സ്വ​ദേ​ശി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ദേ​ശി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ വി​ദേ​ശി​ക​ൾ​ക്കു വ​ർ​ഷ​ത്തി​ൽ 7200 റി​യാ​ലും 2020 ൽ 9600 ​റി​യാ​ലും ലെ​വി ന​ൽ​ക​ണം. തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന​തി​നും പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​നും ലെ​വി നി​ർ​ബ​ന്ധ​മാ​ണ്. ഇ​ത് വ​ർ​ഷ​ത്തി​ൽ ഒ​ന്നി​ച്ചാ​ണ് അ​ട​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം