ഒ​രു​മ പൈ​തൃ​കം ക​ലാ​സം​ഗ​മം വെ​ള്ളി​യാ​ഴ്ച അ​ബു​ദാ​ബി​യി​ൽ
Thursday, December 28, 2017 2:54 PM IST
അ​ബു​ദാ​ബി: ഒ​രു​മ അ​ബു​ദാ​ബി​യു​ടെ മൂ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി ഒ​രു​മ പൈ​തൃ​കം ഡി​സം. 29 വെ​ള്ളി​യാ​ഴ്ച 3.30 മു​ത​ൽ മു​സ്സ​ഫ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

സ്റ്റേ​ജ് ഷോ ​സം​വി​ധാ​യ​ക​ൻ അ​ജി വാ​സു​ദേ​വ​ൻ ഒ​രു​ക്കു​ന്ന മെ​ഗാ​ഹി​റ്റ് ഡാ​ൻ​സ് കോ​മ​ഡി മ്യൂ​സി​ക് പ​രി​പാ​ടി​യാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം. സ്റ്റാ​ർ സിം​ഗ​ർ വി​ജ​യി വി​ഷ്ണു കു​റു​പ്പ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള ,അ​നാ​മി​ക രാ​ജേ​ഷ് ന​യി​ക്കു​ന്ന കു​ച്ചി​പ്പു​ടി, തി​രു​വാ​തി​ര, ഒ​പ്പ​ന, മാ​ർ​ഗ്ഗം ക​ളി, ക​ള​രി​പ്പ​യ​റ്റ്, കേ​ര​ള​ത്തി​ലെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ ​എം അ​ൻ​സാ​ർ ഉ​ത്ഘ​ട​ന​ക​ർ​മ്മം നി​ർ​വ്വ​ഹി​ക്കും .

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള