കെ​കെ​ഐ​സി ഇ​സ്ലാ​മി​ക് കോ​ണ്‍​ഫ​റ​ൻ​സ് പ്ര​ഖ്യാ​പ​നം
Thursday, December 28, 2017 2:55 PM IST
കു​വൈ​ത്ത്: കു​വൈ​ത്ത് കേ​ര​ളാ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഫെ​ബ്രു​വ​രി അ​വ​സാ​ന​വാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​സ്ലാ​മി​ക് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ പ്ര​ഖ്യാ​പ​ന പൊ​തു​യോ​ഗം ഡി​സം​ബ​ർ 29 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് സാ​ൽ​മി​യ പ്രൈ​വ​റ്റ് എ​ജ്യു​ക്കേ​ഷ​ൻ കോം​പ്ല​ക്സി​നു സ​മീ​പ​മു​ള്ള മ​സ്ജി​ദ് വു​ഹൈ​ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

മു​ജാ​ഹി​ദ് സ്റ്റു​ഡ​ന്‍റ്സ് മൂ​വ്മെ​ന്‍റ്(​എം​എ​സ്എം) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്ക്ക​ർ സ​ല​ഫി ഒ​റ്റ​പ്പാ​ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. കു​വൈ​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ൾ സം​ബ​ന്ധി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ