കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു; മു​ൻ ചാ​ന്പ്യന്മാരാ​യ ജി​ല്ലാ ടീ​മു​ക​ൾ​ക്ക് ജ​യം
Thursday, December 28, 2017 2:57 PM IST
കു​വൈ​ത്ത് സി​റ്റി : കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ണ്‍ അ​ഞ്ചി​ന്‍റെ ര​ണ്ടാം വാ​ര​ത്തി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ മു​ൻ ചാ​ന്പ്യന്മാരാ​യ കാ​സ​ർ​ഗോ​ഡ് , കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ലാ ടീ​മു​ക​ൾ​ക്ക് ജ​യം. മി​ശ്രി​ഫി​ലെ യൂ​ത്ത് പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ തി​ങ്ങി നി​റ​ഞ്ഞ ഗാ​ല​റി​ക്ക് മു​ന്പി​ൽ ആ​വേ​ശ​ത്തോ​ടെ ടീ​മു​ക​ൾ പോ​രാ​ടി​യ​പ്പോ​ൾ പ്ര​വാ​സി ആ​സ്വാ​ദ​ക​ർ​ക്ക് ഫു​ട്ബോ​ൾ വി​രു​ന്നാ​യി മാ​റി വൈ​കി​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ച്ച ജി​ല്ലാ മാ​സ്റ്റേ​ഴ്സ് ലീ​ഗി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കെ​ഡി​എ​ഫ്എ കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ടി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ടി​ന് വേ​ണ്ടി നി​യാ​സ് ര​ണ്ടും ശാ​ഹു​ൽ ഒ​രു ഗോ​ളും നേ​ടി.

ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ എം​എ​ഫ്എ​കെ മ​ല​പ്പു​റം ഒ​രു ഗോ​ളി​ന് TRASKതൃ​ശൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ​ലീ​മാ​ണ് വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ FOKE ക​ണ്ണൂ​ർ കെ​ഇ​എ കാ​സ​ർ​ഗോ​ഡും ഓ​രോ ഗോ​ളു​ക​ൾ നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു . ക​ണ്ണൂ​രി​നു വേ​ണ്ടി ഉ​ണ്ണി​യും കാ​സ​ർ​കോ​ടി​ന് വേ​ണ്ടി ഫൈ​സ​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. തി​ങ്ങി​നി​റ​ഞ്ഞ ആ​രാ​ധ​ക​രെ സാ​ക്ഷി​യാ​ക്കി സോ​ക്ക​ർ ലീ​ഗി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ മു​ൻ ചാ​ന്പ്യന്മാ​രാ​യ കെ​ഇ​എ കാ​സ​ർ​ഗോ​ഡ് ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് വ​യ​നാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കാ​സ​ർ​ഗോ​ഡി​നു​വേ​ണ്ടി നി​ധീ​ഷ് ര​ണ്ടും അ​നീ​ഷ് , അ​ലി എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി​യ​പ്പോ​ൾ ഇ​ർ​ഷാ​ദ് വ​യ​നാ​ടി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ കെ​ഡി​എ​ഫ്എ കോ​ഴി​ക്കോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പാ​ല​ക്കാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ടി​ന് വേ​ണ്ടി ജാ​രി​സ് ര​ണ്ടും ശ്യാം ​ഒ​രു ഗോ​ളും നേ​ടി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ എം​ഫാ​ഖ് മ​ല​പ്പു​റം ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു FOKE ക​ണ്ണൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ല​പ്പു​റ​ത്തി​ന് വേ​ണ്ടി റ​യീ​സും , യു​നു​സു​മാ​ണ് ഗോ​ൾ നേ​ടി​യ​ത് . കാ​ണി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് TRASK തൃ​ശൂ​ർ EDFFA എ​റ​ണാ​കു​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി തൃ​ശൂ​രി​ന് വേ​ണ്ടി റി​തേ​ഷ് ര​ണ്ടും കി​ഷോ​ർ ഒ​രു ഗോ​ൾ നേ​ടി​യ​പ്പോ​ൾ എ​റ​ണാ​കു​ള​ത്തി​ന് വേ​ണ്ടി ഇ​ബ്രാ​ഹിം കു​ട്ടി ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി . കു​വൈ​ത്തി​ലെ പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഷൈ​നി ഫ്രാ​ങ്ക് മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി സ​ന്നി​ഹി​ത​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ