സോ​ഷ്യ​ൽ ഫോ​റം വാ​റ്റ് അ​വ​ബോ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, December 28, 2017 2:58 PM IST
അ​ൽ ഖോ​ബാ​ർ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​ൽ ഖോ​ബാ​ർ​തു​ഖ്ബ ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി വാ​റ്റ് അ​ഥ​വാ മൂ​ല്യ വ​ർ​ധി​ത നി​കു​തി​യെ കു​റി​ച്ചു അ​വ​ബോ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഖോ​ബാ​ർ ദ​ർ​ബാ​ർ ഹാ​ളി​ൽ ടാ​സ് ആ​ൻ​ഡ് ഹ​മ്മി​റ്റ് ഡ​യ​റ​ക്ട​റും സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നു​മാ​യ അ​ഹ്സ​ൻ അ​ബ്ദു​ല്ല നേ​തൃ​ത്വം ന​ൽ​കി. സാ​ന്പ​ത്തി​ക രം​ഗ​ങ്ങ​ളി​ലെ അ​സ​മ​ത്വം വാ​റ്റ് വ​രു​ന്ന​തോ​ടെ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ൾ നി​ത്വാ​ഖാ​ത്തി​നെ നേ​രി​ട്ട പോ​ലെ ഇ​തി​നെ​യും ത·​യ​ത്വ​ത്തോ​ടെ നേ​രി​ട​ണം. എ​ന്നാ​ൽ കു​റു​ക്കു വ​ഴി​ക​ളെ കു​റി​ച്ചു ആ​ലോ​ചി​ക്ക​രു​ത്. കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത് മു​ന്നോ​ട്ട് പോ​യാ​ൽ ഒ​രു പ്ര​ശ്ന​വും ഇ​ല്ലാ​തെ പോ​കാം. വാ​റ്റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ മു​ത​ൽ വാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും പി​ഴ​യ​ട​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചു​മൊ​ക്കെ അ​ദ്ദേ​ഹം ദൃ​ശ്യ​ശ്ര​വ്യോ​പാ​ധി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ശ​ദീ​ക​രി​ച്ചു. ചോ​ദ്യോ​ത്ത​ര സെ​ഷ​ൻ സോ​ഷ്യ​ൽ ഫോ​റം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി​റാ​ജു​ദ്ദീ​ൻ ശാ​ന്തി​പു​രം നി​യ​ന്ത്രി​ച്ചു.

ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ലാം മാ​സ്റ്റ​ർ അ​ഹ്സ​ൻ അ​ബ്ദു​ല്ല​യ്ക്ക് ഉ​പ​ഹാ​രം ന​ൽ​കി. സോ​ഷ്യ​ൽ ഫോ​റം ഖോ​ബാ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ന​സീ​ബ് പ​ത്ത​നാ​പു​രം സ്വാ​ഗ​ത​വും തു​ഖ്ബ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഷാ​ൻ ആ​ല​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു. ഖോ​ബാ​ർ, തു​ഖ്ബ മേ​ഖ​ല​ക​ളി​ലെ പ്ര​വാ​സി വ്യ​വ​സാ​യ സം​രം​ഭ​ക​രി​ൽ നി​ന്നും ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ലി​യാ​ർ കോ​ത​മം​ഗ​ലം, ശ​രീ​ഫ് കോ​ട്ട​യം, അ​ൻ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, മൊ​യ്നു​ദ്ദീ​ൻ പ​ട്ടാ​ന്പി, ഷ​റ​ഫു​ദ്ദീ​ൻ എ​ട​പ്പാ​ൾ, മു​ബാ​റ​ക് പോ​യി​ൽ​തൊ​ടി, മ​ൻ​സൂ​ർ പൊ​ന്നാ​നി, ഷാ​ജ​ഹാ​ൻ കൊ​ല്ലം, അ​മീ​ൻ ബീ​മാ​പ​ള്ളി നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം