നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​ത്തി​ന്‍റെ മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഫ്ള​യ​ർ പ്ര​കാ​ശ​നം
Saturday, December 30, 2017 2:07 PM IST
കു​വൈ​ത്ത് സി​റ്റി: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി കു​വൈ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 141ാം മ​ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഫ്ള​യ​ർ പ്ര​കാ​ശ​നം യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു.
ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്ള​യ​റി​ന്‍റെ ആ​ദ്യ കോ​പ്പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗു​ണ​പ്ര​സാ​ദ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പി​ള്ള​യ്ക്ക് ന​ൽ​കി.

ഗോ​ൾ​ഡ​ൻ സ​ർ​ക്കി​ൾ ഇ​ൻ​വി​റ്റേ​ഷ​ൻ ആ​ദ്യ പ്ര​തി ഫാ​ഹീ​ൽ ക​ര​യോ​ഗം കോ​ഡി​നേ​റ്റ​ർ ശ്രീ​കു​മാ​റി​നും, സി​ൽ​വ​ർ സ​ർ​ക്കി​ൾ ഇ​ൻ​വി​റ്റേ​ഷ​ൻ മം​ഗ​ഫ് ക​ര​യോ​ഗം കോ ​ഡി​നേ​റ്റ​ർ ശ്രീ ​രാ​ജി​നും ജ​ന​റ​ൽ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ജ​യ​കു​മാ​ർ കൈ​മാ​റു​ക​യും മ​ന്നം ജ​യ​ന്തി 2018 ന്‍റെ വി​ളം​ബ​ര ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

2018 ജ​നു​വ​രി 26 ന് ​അ​ബ്ബാ​സി​യ നോ​ട്ടിം​ഗ്ഹാം ബ്രി​ട്ടീ​ഷ് സ്കൂ​ളി​ൽ വൈ​കി​ട്ട് നാ​ല​ര മു​ത​ൽ മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം തു​ട​ങ്ങും . പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വും 2014ൽ ​സം​സ്ഥാ​ന അ​വാ​ർ​ഡി​ന് അ​ർ​ഹ​നു​മാ​യ ഓ. ​എ​സ് . ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ മു​ഖ്യാ​തി​ഥി. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര, സീ​രി​യ​ൽ ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ത​രാ​ക്ക​ല്യാ​ണി​ന്‍റെ​യും കു​മാ​രി സൗ​ഭാ​ഗ്യ വെ​ങ്കി​ടേ​ഷി​ന്‍റെ​യും ക്ലാ​സി​ക്ക​ൽ നൃ​ത്ത​ശി​ല്പം പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​കും. തു​ട​ർ​ന്ന് പ​ന്ത​ളം ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​യ​ക​രാ​യ ജീ​വ​ൻ പ​ദ്മ​കു​മാ​റി​ന്‍റെ​യും ല​ക്ഷ്മി ജ​യ​ന്‍റെ​യും മ്യൂ​സി​ക്ക​ൽ ലൈ​വ് അ​ര​ങ്ങേ​റു​മെ​ന്ന് ജോ​യി​ന്‍റ് പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഹ​രി പി​ള്ള പ​റ​ഞ്ഞു. ട്ര​ഷ​റ​ർ മ​ധു വെ​ട്ടി​യാ​ർ, വ​നി​താ ക​ണ്‍​വീ​ന​ർ അ​നി​താ പി​ള്ള , ജോ​യി​ന്‍റ് വ​നി​താ ക​ണ്‍​വീ​ന​ർ ദീ​പ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ