രചനാ മത്സരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
Sunday, December 31, 2017 5:31 AM IST
ദോഹ : കൾച്ചറൽ ഫോറം കണ്ണൂരിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂർ കാംപയിനിനോടനുബന്ധിച്ചു രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കണ്ണൂർ ജില്ലയെ കുറിച്ച് കവിത, അനുഭവ എഴുത്ത് , പ്രബന്ധ രചനാ എന്നിവയാണ് സംഘടിപ്പിക്കുന്ന മത്സരങ്ങൾ. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ തങ്ങളുടെ സൃഷ്ടികളുടെ കൈയെഴത്തു പ്രതികളുടെ മൂന്നു പകർപ്പുകൾ 2018 ജനുവരി 20 നകം ലഭിക്കത്തക്കവിധം cfkannur@gmail.com, thanseemra@gmail.com എന്നീ മെയിലിൽ അയക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് +974 5553 5664- 6613 1378 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: ടി ഫായിസ്