കൈരളി ഖോർഫക്കാൻ സ്നേഹസംഗമം 2017
Sunday, December 31, 2017 5:31 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റിന്‍റെ ഇത്തവണത്തെ സ്നേഹസംഗമം ഖോർഫക്കാൻ ഓഷ്യാനിക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ അരങ്ങേറി. 2017 ഡിസംബർ 29 വെള്ളിയാഴ്ച നടന്ന വിപുലമായ ആഘോഷ പരിപാടികളിൽ സമൂഹത്തിന്‍റെ നാനാതുറയിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

കൈരളി ഖോർഫക്കാൻ യൂണിറ്റ് പ്രസിഡന്‍റ് ബൈജു രാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സതീഷ് കുമാർ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ കോണ്‍സുലേറ്റ് ദുബായ് ലേബർ കോണ്‍സുൽ സുമതി വാസുദേവ് പരിപാടിയുടെ ഒൗദ്യോഗിക ഉത്ഘാടനം നിർവഹിച്ചു. കൈരളി സെൻട്രൽ പ്രസിഡന്‍റ് കെ. പി. സുകുമാരൻ, സെക്രട്ടറി സുഭാഷ് .വി .എസ്, ലോക കേരള സഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സൈമണ്‍ സാമുവേൽ, ഐ എസ് സി ഖോർഫക്കാൻ പ്രസിഡന്‍റ് മുരളീധരൻ , കൈരളി വനിതാ വിഭാഗം സെൻട്രൽ കണ്‍വീനർ മറിയാമ്മ ജേക്കബ് , സെൻട്രൽ ജോയിന്‍റ് ട്രഷറർ ജസ്റ്റിൻ സാമുവേൽ എന്നിവർ ആസംസകൾ നേർന്നു . യൂണിറ്റ് കൾച്ചറൽ സെക്രട്ടറി സുരേഷ് നന്ദി രേഖപ്പെടുത്തി.

ഖോർഫക്കാനിലെ കൈരളിപ്രവർത്തകരുടെയും , കുട്ടികളുടെയും ഗാനങ്ങൾ , നിർത്തങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളെ കൂടാതെ പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ നേതൃത്വം നൽകിയ ഗാനമേളയും , ദുബായ് ബുള്ളറ്റ്സ് ബാൻഡിന്‍റെ ബാൻഡും, ആഘോഷങ്ങൾക്ക് മികവേകുകയും, കാണികളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്കു,വിളിക്കുക സതീഷ് കുമാർ 055 9737472.