ലോക കേരള സഭക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കല കുവൈറ്റ് ഫഹഹീൽ മേഖല സമ്മേളനം
Monday, January 1, 2018 10:07 PM IST
കുവൈത്ത് സിറ്റി: ജനുവരിയിൽ നടക്കുന്ന ലോക കേരള സഭക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹഹീൽ മേഖല സമ്മേളനം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. പ്രവാസി പുനരധിവാസ പദ്ധതികളും പ്രവാസി സഹകരണ സംഘങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങൾ സഭ ചർച്ച ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡേവിസ് തെക്കേക്കര നഗറിൽ (മംഗഫ്) നടന്ന സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്റ്റർ എൻ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. രഹീൽ കെ.മോഹൻദാസ്, സുദർശനൻ കളത്തിൽ, പ്രജീഷ രഘുനാഥ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി ജിജൊ ഡൊമിനിക് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്‍റ് സുഗതകുമാർ സംഘടനാ റിപ്പോർട്ടും കല കുവൈറ്റ് ട്രഷറർ രമേഷ് കണ്ണപുരം കഴിഞ്ഞ ഒരു വർഷത്തെ സാന്പത്തിക റിപ്പോർട്ടിന്‍റെ സംഗ്രഹവും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട് അംഗീകരിച്ചു. ചർച്ചകൾക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, മേഖല സെക്രട്ടറി ജിജൊ ഡൊമിനിക് എന്നിവർ മറുപടി നൽകി.

വരുന്ന ഒരു വർഷം ഫഹഹീൽ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 11 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുത്തു. മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്‍റായി അനൂപ് മങ്ങാട്, മേഖല സെക്രട്ടറിയായി രവീന്ദ്രൻ പിള്ള എന്നിവരെ തെരഞ്ഞെടുത്തു.

ജനുവരി 19 ന് നടക്കുന്ന കല കുവൈറ്റിന്‍റെ 39-ാമത് വാർഷിക സമ്മേളന പ്രതിനിധികളായ് 95 പേരെ സമ്മേളനം തെരഞ്ഞെടുത്തു.

കല കുവൈറ്റ് വൈസ് പ്രസിഡന്‍റ് നിസാർ, ജോ:സെക്രട്ടറി പ്രസീത് കരുണാകരൻ, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.വി.ജയൻ, ആസഫ്, രംഗൻ, ശുഭ ഷൈൻ എന്നിവർ സംസാരിച്ചു.

അനൂപ് മങ്ങാട്, സലീൽ ഉസ്മാൻ, ജയചന്ദ്രൻ(രജിസ്ട്രേഷൻ), സജീവ് അബ്രഹാം—, ബിജു കെ.മത്തായി, ജയകുമാർ (മിനുട്ട്സ്), തോമസ് അബ്രഹാം, ശാർങധരൻ, കവിത അനൂപ്— (ക്രഡൻഷ്യൽ), രജീഷ് സി.നായർ, ഷാജു വി.ഹനീഫ്, സന്തോഷ് കുമാർ(പ്രമേയം), ഷാജി ഡനിയൽ (ഭക്ഷണം) എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ