വെൽഫെയർ കേരള കുവൈത്ത് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
Monday, January 1, 2018 10:09 PM IST
ഫഹാഹീൽ (കുവൈത്ത്): വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലക്ക് കീഴിൽ നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിനായി അപേക്ഷ നല്കിയവർക്കുള്ള ഒന്നാം ഘട്ട കാർഡ് വിതരണം ഫഹാഹീൽ യൂണിറ്റി സെന്‍ററിൽ നടന്നു. സംഗമം വെൽഫയർ കേരള കുവൈത്ത് കേന്ദ്ര ട്രഷറർ ഷൗക്കത്ത് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സംവരണം: ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ വെൽഫെയർ കേരള കുവൈത്ത് ജന സേവന വിഭാഗം കണ്‍വീനർ ലായിക് അഹ്മദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

നോർക്കയെയും വിവിധ പ്രവാസി ക്ഷേമ പദ്ധതികളെയും പ്രതിപാദിച്ചുകൊണ്ട് പ്രവാസികളും സർക്കാർ പദ്ധതികളും എന്ന വിഷയത്തിൽ വെൽഫെയർ കേരള കുവൈത്ത് കലാസാംസ്കാരിക വിഭാഗം കണ്‍വീനർ റഫീഖ് ബാബു പ്രസന്േ‍റഷൻ അവതരിപ്പിച്ചു. വെൽഫയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല പ്രസിഡന്‍റ് യൂനുസ് കാനോത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അബ്ദുൽ അസീസ്, പ്രോഗ്രാം കണ്‍വീനർ യൂനുസ് സലിം എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ