ലാൽ കെയെർസ് ബഹറിൻ ഓഖി ദുരന്തബാധിതർക്ക് കിറ്റ് കൈമാറി
Monday, January 1, 2018 10:20 PM IST
മനാമ: ലാൽ കെയെർസ് ബഹറിൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുവർഷത്തിനു മുന്നോടിയായി ഓഖി ദുരന്തബാധിതർക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് കൈമാറി. പൂന്തുറ സെന്‍റ് തോമസ് ചർച്ച് ഇടവകയിലെ അന്പതോളം കുടുംബങ്ങൾക്ക് പ്രശസ്ത മോഡലും ടിവി അവതാരകയുമായ ശ്രീയ അയ്യർ ആണ് ബഹ്റൈൻ ലാൽ കേയെഴ്സിനു വേണ്ടി കിറ്റുകൾ കൈമാറിയത്.

കൊളോസിയൻ കോണ്‍വെന്‍റ് സിസ്റ്റർ മേഴ്സി അഗസ്റ്റിൻ, ഗോപു കിരണ്‍, അരവിന്ദ് മോഹൻദാസ്, നിതിൻ നായർ, ലാൽ കെയെർസ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.