ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ക്രിസ്മസ് ആഘോഷിച്ചു
Monday, January 1, 2018 10:21 PM IST
ഷാർജ: ഇന്ത്യൻ അസോസിയേഷൻ കൾച്ചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടികൾ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റിലെ പാസ്പോർട്ട് കോണ്‍സൽ പ്രേം ചന്ദ് ഉദ്ഘാടനം ചെയ്തു.

ഷാർജ മാർത്തോമ്മ ചർച്ച് ബിഷപ് ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ കേക്ക് മുറിച്ചു ക്രിസ്മസ് സന്ദേശം നൽകി. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ.റഹീം അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ പ്രസംഗിച്ചു. വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍, കൾച്ചറൽ കമ്മിറ്റി കോഓർഡിനേറ്റർ ശ്രീപ്രകാശ്, കണ്‍വീനർ എ.വി. മധു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ക്രിസ്മസ് ട്രീ മത്സരത്തിൽ മാസ് ഷാർജ ഒന്നാം സ്ഥാനവും ടീം ബെൻഹർ, സമദർശിനി ഷാർജ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി കരോൾഗാനങ്ങളും കുട്ടികളുടെ നാടകവും അരങ്ങേറി.