ഷാർജയിൽ പുസ്തക ചർച്ചയും കെ.പി. രാമനുണ്ണിക്ക് സ്വീകരണവും അഞ്ചിന്
Tuesday, January 2, 2018 10:57 PM IST
ഷാർജ: പൊന്നാനി സിറ്റി വെൽഫെയർ ഫോറം ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ വിഭാഗത്തിെൻറ സഹകരണത്തോടെ,കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവ് കെ.പി.രാമനുണ്ണിക്ക് സ്വീകരണവും ദൈവത്തിെന്‍റെ പുസ്തകത്തെ അധികരിച്ചുളള ചർച്ചയും സംഘടിപ്പിക്കുന്നു. ജനുവരി അഞ്ചിന് (വെള്ളി) ഉച്ചകഴിഞ്ഞ് 3.30.ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിലാണ് പരിപാടി.

പ്രസിഡന്‍റ് അഡ്വ: വൈ.എ.റഹീം സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എസ്.പൊന്നാനി അധ്യക്ഷത വഹിക്കും. അൻവർ നഹ, ബഷീർ തിക്കൊടി, ഇ.കെ.ദിനേശ്, പുന്നക്കൻ മുഹമ്മദലി എം.സി.എ. നാസർ, ഹണി ഭാസ്കർ, കെ.എം.അബാസ്, സാദിഖ് കാവിൽ, പി.പി.ശശീന്ദ്രൻ, ശിവപ്രസാദ്, ഉണ്ണികുലക്കല്ലൂർ, സലീം അയ്യനത്ത്, പുന്നയൂർക്കുളം സൈനുദ്ദീൻ, സഫറുളള പാലപ്പെട്ടി, അനിൽ അടാട്ട്, ഷാജി ഹനീഫ് തുടങ്ങിയവർ സംബന്ധിക്കും.