ജി.എസ്. പ്രദീപിന് സ്വീകരണം നൽകി
Tuesday, January 2, 2018 10:57 PM IST
ദോഹ: പാലക്കാട് എൻഎസ്എസ് കോളജ് ഓഫ് എൻജിനിയറിംഗ് പൂർവ വിദ്യാർഥി സംഘടനയായ അനക്സ് ഖത്തർ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന് സ്വീകരണം നൽകി. ദോഹ വിമാനത്താവളത്തിലെത്തിയ പ്രദീപിനെ അനക്സ് സെക്രട്ടറി ജോസഫ് സിബി, ഭാരവാഹികളായ അസ്ഫർ, ദിലിപ് എന്നിവർ ചേർന്നു സ്വീകരിച്ചു.

ജനുവരി അഞ്ചിന് നടത്തുന്ന ബ്രേയിൻ ബാറ്റിൽ 2018 ഇന്‍റർ സ്കൂൾ ക്വിസ് മത്സരത്തിന് നേതൃത്വം നൽകാൻ ഖത്തറിലെത്തിയതാണ് ജി.എസ്. പ്രദീപ്.