"വെൽക്കം വിന്‍റർ 2018’ സംഘടിപ്പിച്ചു
Tuesday, January 2, 2018 11:05 PM IST
കുവൈത്ത്: കുവൈറ്റ് വയനാട് അസോസിയേഷൻ (ഫഹാഹീൽ മേഖല സോണ്‍ വണ്‍) ക്രിസ്മസ് - പുതുവത്സര സംഗമം ന്ധവെൽക്കം വിന്‍റർ 2018’ എന്ന പേരിൽ ആഘോഷിച്ചു. 2017 ഡിസംബർ 29 ന് മംഗഫ് സംഗീത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി രക്ഷാധികാരി ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്തു.

ക്രിസ്മസ് കരോളോടെ ആരംഭിച്ച പരിപാടിയിൽ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ബിനിത ബാബുജി അവതാരകയായിരുന്നു. ചടങ്ങിൽ ഡോ. വിനോദ് വാര്യർ പ്രമേഹരോഗത്തെകുറിച്ച് ക്ലാസ് നയിച്ചു.

കണ്‍വീനർ എബിപോൾ സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ജലീൽ വാരാന്പറ്റ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെജി ചിറയത്ത്, അനീഷ് പി. ആന്‍റണി എന്നിവർ സംസാരിച്ചു.ബ്ലെസൻ, അജേഷ് രാജൻ, സയിദലവി, ജോജോ, ജിന്േ‍റാ, ഷാജി, സിന്ധു ഷീജ സജി, മിനികൃഷ്ണ, ജിഷ മധു, ഷീബ റോയ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ