നവയുഗം ജുബൈൽ കെ.സി പിള്ള അനുസ്മരണം നടത്തി
Tuesday, January 2, 2018 11:09 PM IST
ദമാം: ജുബൈൽ നവയുഗം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കെ.സി. പിള്ള ആറാമത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജുബൈൽ ബീച്ച് റിസോർട്ടിൽ നടന്ന സമ്മേളനം മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു.

സത്യത്തിന്‍റെയും നീതിയുടെയും ഭാഗത്തു ഉറച്ചു നിൽക്കുകയും സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പ്രതീകമായി മാറുകയും ചെയ്ത നേതാവായിരുന്നു കെ.സി. പിള്ളയെന്നും രാഷ്ട്രീയനേതാക്കളിൽ മൂല്യച്യുതി സംഭവിക്കുന്പോൾ അതിന്‍റെ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുന്നത് ഒരു ജനതയാണെന്നും അതുകൊണ്ടു തന്നെ കെ.സി. പിള്ളയെ പോലുള്ളർ സ്വജീവിതം കൊണ്ടു കാണിച്ചുതന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ മാതൃകയാക്കി മുന്നോട്ടുപോകാൻ വർത്തമാനകാല നേതാക്കൾ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്നു സംസാരിച്ച നവയുഗം രക്ഷാധികാരി ടി.സി. ഷാജി, വ്യക്തി ജീവിതത്തിലും പൊതുപ്രവർത്തനത്തിലും തന്‍റെ പിതാവ് പുലർത്തിയ അപാരമായ സംശുദ്ധിയെയും നീതിബോധത്തെയും സ്മരിച്ചുകൊണ്ടു സദസുമായി പങ്കുവച്ചു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്‍റ് ടി.പി. റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ജി. മനോജ് സ്വാഗതവും പുഷ്പകുമാർ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. സനിൽ കുമാർ, യു. എ. റഹിം (കഐംസിസി), ഉമേഷ് കളരിക്കൽ (നവോദയ), ഉണ്ണി പൂച്ചെടിയിൽ (നവയുഗം ദമാം) , സാബു മേലേതിൽ (മാധ്യമം), ശിഹാബ് കായംകുളം (ഒഐസിസി), അരുണ്‍ നൂറനാട് (നവയുഗം അൽകോബാർ), സകീർ വടക്കുംതല (ന്യൂ ഏജ്, റിയാദ്), ബാപ്പു തേഞ്ഞിപ്പാലം (സാഫ്ക), നൗഷാദ് മൊയ്തു, എം.എസ്. മുരളി, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. കെ.ആർ സുരേഷ്, ഷെറിൻ, ഉദയ് നായർ, ബൈജു, ബി. ദിനദേവ്, രാധാകൃഷ്ണൻ, അനീഷ് മുതുകുളം, രാജൻ ജോസഫ്, രാജേഷ് പണിക്കർ, ജബീര് ചാലിയം, വിഷ്ണു കുറുപ്പ്, രഞ്ജിത്ത്, രാജേഷ്, ഷാഫി, ഗിരീഷ്, ജയകുമാർ, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം