യൂത്ത് ഇന്ത്യ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
Wednesday, January 3, 2018 10:54 PM IST
കുവൈത്ത്: യൂത്ത് ഇന്ത്യ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന സംഗമം കെഐജി കുവൈത്ത് പ്രസിഡന്‍റും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ ജനാബ് സകീർ ഹുസൈൻ തുവൂർ ഉദ്ഘാടനം ചെയ്തു.

യൂത്ത് ഇന്ത്യയുടെ രണ്ടു വർഷത്തെ കേന്ദ്ര റിപ്പോർട്ടും യൂത്ത് ഇന്ത്യ യൂണിറ്റുകൾ തമ്മിലുള്ള താരതമ്യെ റിപ്പോർട്ടും യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷാഫി കോയമ്മ അവതരിപ്പിച്ചു. യൂത്ത് ഇന്ത്യ ഏറ്റെടുത്ത നടത്തിയ വയനാട് റേഷൻ പ്രോജെക്ടിന് കീഴിൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളായ മാനന്തവാടി, വെള്ളമുണ്ട, കാട്ടിക്കുളം, പനമരം, തരുവണ, പിണങ്ങോട്, കൽപറ്റ, ആറാം മൈൽ, ബത്തേരി, മേപ്പാടി, ലക്കിടി, പടിഞ്ഞാറത്തറ, തലപ്പുഴ, പിലാക്കാവ് എന്നിവിടങ്ങളിലെ 75 കുടുംബങ്ങൾക്ക് ഒരു വർഷം പ്രതിമാസ ഭക്ഷണ കിറ്റ് വിതരണം ചെയ്യാൻ പ്രോജക്ടിലൂടെ സാധിച്ചു. കാൻസർ പേഷ്യൻസ് (30 എണ്ണം), കിഡ്നി പേഷ്യൻസ് (25 എണ്ണം), കിടപ്പുരോഗികൾ (10 എണ്ണം), വിധവകൾ (10 എണ്ണം) തുടങ്ങിയവരായിരുന്നു പ്രോജക്ടിന്‍റെ ഗുണഭോക്താക്കൾ. പ്രോജക്ടിലൂടെ ആകെ 6570 കുവൈത്ത് ദിനാറിന്‍റെ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.

മറ്റു വിവിധ ജനസേവന സംരംഭങ്ങളിലേക്കായി യൂത്ത് ഇന്ത്യ പ്രവർത്തകർ റിപ്പോർട്ട് കാലയളവിൽ 20596 കുവൈത്ത് ദിനാർ സോഷ്യൽ റിലീഫിലൂടെ വിതരണം നടത്തി. ഈ കാലയളവിൽ നടന്ന വിവിധ പരിപാടികളായ “പ്രവാസം ആദരിക്കപ്പെടുന്നു”, ഥീൗവേ കിറശമ സ്പോർട്സ്, “ടവീൃേ എശഹാ ഠൃമശിശിഴ”, സംരംഭക പരിശീലനം’, ഈദ് അറ്റ് ലേബർക്യാന്പ്’, ഈദിയ്യ’, ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും’ തുടങ്ങിയ പരിപാടികൾ ശ്രദ്ധിക്കപ്പെട്ടതായും സമ്മേളനം വിലയിരുത്തി.

യൂത്ത് ഇന്ത്യ പ്രസിഡന്‍റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്‍റ് അബ്ദുൽ ബാസിത് പാലാറ യോഗത്തിൽ സംബന്ധിച്ചു. സെക്രട്ടറി സഫീർ അബൂബക്കർ സ്വാഗതവും കെഐജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സമാപനം നിർവഹിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ