ജി​സി​സി ട്രാ​ഫി​ക്ക് വാ​രം കു​വൈ​ത്തി​ൽ ആ​രം​ഭി​ച്ചു
Monday, March 12, 2018 11:29 PM IST
കു​വൈ​ത്ത് സി​റ്റി : ജി​സി​സി ട്രാ​ഫി​ക്ക് വാ​രം കു​വൈ​ത്തി​ൽ ആ​രം​ഭി​ച്ചു. വ​ർ​ദ്ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ കു​റി​ച്ചും അ​ശാ​സ്ത്രീ​യ​മാ​യ ഡ്രൈ​വിം​ഗി​നെ കു​റി​ച്ചു​ള്ള നി​ര​വ​ധി ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ മാ​ളു​ക​ളും ഷോ​പ്പിം​ഗ് കേ​ന്ദ്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ട്രാ​ഫി​ക് സു​ര​ക്ഷാ വാ​ര​ത്തി​ൽ ന​ട​ക്കും.

വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റു​ൾ​പ്പെ​ടെ എ​ല്ലാ​വ​ർ​ക്കും സീ​റ്റ് ബെ​ൽ​ട്ട് ധ​രി​ക്കു​ക, പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള​തോ 145 സെ​ൻ​റീ​മീ​റ്റ​റി​ൽ കു​റ​വു​ള്ള കു​ട്ടി​ക​ളെ മു​ൻ സീ​റ്റി​ൽ ഇ​രു​ത്താ​തി​രി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും, ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യാ​ണ് ഗ​താ​ഗ​ത വാ​ര​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ്രൈ​വിം​ഗി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​വാ​നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​വാ​നും ല​ക്ഷ്യ​മി​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ, മാ​ധ്യ​മ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ വ​ഴി​യും ട്രാ​ഫി​ക് വാ​ര​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ