റി​മാ​ൽ കൂ​ട്ടാ​യ്മ പ​ത്താം വാ​ർ​ഷി​ക​സം​ഗ​മ​ത്തി​ന്‍റെ സി​ഡി പ്ര​കാ​ശ​നം ചെ​യ്തു
Monday, March 12, 2018 11:31 PM IST
റി​യാ​ദ്: മ​ല​പ്പു​റം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ന്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ റി​മാ​ലി​ന്‍റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സി​ഡി പ്ര​കാ​ശ​നം ചെ​യ്തു . റി​മാ​ലി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും വി​വ​രി​ക്കു​ന്ന​തോ​ടൊ​പ്പം റി​മാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ലാ​കാ​യി​ക മേ​ള​ക​ളും സം​ഗ​മ​ങ്ങ​ളു​മെ​ല്ലാം വി​വ​രി​ക്കു​ന്ന സി​ഡി​യു​ടെ പ്ര​കാ​ശ​നം ഇ​ബ്രാ​ഹിം ത​റ​യി​ലി​നു ന​ൽ​കി​ക്കൊ​ണ്ട് മു​ഹ​മ്മ​ദ് പൊന്മ​ള നി​ർ​വ​ഹി​ച്ചു.

ബ​ത്ഹ​യി​ലെ റി​മാ​ൽ ഹൗ​സി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ റി​മാ​ലി​ന്‍റെ പു​തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. റി​മാ​ലി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന മൂ​ന്ന് പേ​രു​ടെ കി​ഡ്നി മാ​റ്റി​വെ​ക്ക​ലി​നാ​യി ര​ണ്ട് ല​ക്ഷം രൂ​പ ന​ൽ​കാ​നും മ​റ്റു നാ​ലു പേ​രു​ടെ ചി​കി​ത്സാ​ർ​ത്ഥം ഒ​രു ല​ക്ഷം രൂ​പ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. സ്പോ​ണ്‍​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന ഒ​രു പ്ര​വാ​സി​യെ നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള നി​യ​മ പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും സ്പോ​ണ്‍​സ​റു​മാ​യു​ണ്ടാ​യി​രു​ന്ന സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ തീ​ർ​ത്ത് കൊ​ടു​ക്കു​ക​യും ചെ​യ്ത് നാ​ട്ടി​ലേ​ക്ക​യ​ച്ചു.

റി​മാ​ലി​ന്‍റെ അ​ടു​ത്ത സൗ​ഹൃ​ദ സം​ഗ​മം ’റി​ട്രീ​വ് ഫെ​സ്റ്റ്’ മാ​ർ​ച്ച് 23 നു ​ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ഗാ​ന​സ​ന്ധ്യ​യും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും . റി​ട്രീ​വ് ഫെ​സ്റ്റ് പ്രോ​ഗ്രാം ക​ണ്‍​വീ​ന​റാ​യി പി.​സി മ​ജീ​ദ് കാ​ള​ന്പാ​ടി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

മു​ഹ​മ്മ​ദ് റ​യാ​ന്‍റെ ഖി​റാ​അ​ത്തോ​ടെ തു​ട​ക്ക​മി​ട്ട ച​ട​ങ്ങി​ന് ഇ​ബ്രാ​ഹിം ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് വ​ലി​യ​ങ്ങാ​ടി വി​ശ​ക​ല​നം ന​ട​ത്തി. മു​ഹ​മ്മ​ദ് പൊ·​ള, പി.​സി. മ​ജീ​ദ്, സി.​കെ അ​ബ്ദു​റ​ഹ്മാ​ൻ , ഉ​മ്മ​ർ ഉ​മ്മ​ത്തൂ​ർ , മു​സ​മ്മി​ൽ കാ​ള​ന്പാ​ടി , ഷു​ക്കൂ​ർ പു​ള്ളി​യി​ൽ , മു​ഹ​മ്മ​ദ് കു​ട്ടി പ​രു​വ​മ​ണ്ണ, അ​ല​വി തോ​ര​പ്പ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ