ചു​വ​പ്പ് സി​ഗ്ന​ൽ മ​റി​ക​ട​ന്നു; അ​ബു​ദാ​ബി​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 32 പേ​ർ​ക്ക് പ​രു​ക്ക്
Tuesday, May 15, 2018 11:02 PM IST
അ​ബു​ദാ​ബി: ചു​വ​പ്പു സി​ഗ്ന​ൽ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ര​ണ്ടു മി​നി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 32 പേ​ർ​ക്ക് പ​രു​ക്കേ​റ്റു. എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലെ പെ​പ്സി കോ​ള സി​ഗ്ന​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പോ​ലീ​സ് പ​ട്രോ​ളിം​ഗ് വി​ഭാ​ഗ​വും ആ​ബു​ല​ൻ​സും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രു​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കാ​നു​ള്ള ന​ട​പ​ടി​ക​ളും റോ​ഡ് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളും എ​ടു​ത്ത​താ​യി അ​ബു​ദാ​ബി പോ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ ഖ​ലീ​ഫ മു​ഹ​മ്മ​ദ് അ​ൽ ഖെ​യ്ലി അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ 31 പേ​ർ​ക്ക് നി​സാ​ര​മാ​യ പ​രു​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. നി​സാ​ര പ​രു​ക്കേ​റ്റ 31 പേ​രെ അ​ബു​ദാ​ബി ഷെ​യ്ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി​യി​ലും മ​ഫ്റ​ഖ് ആ​ശു​പ​ത്രി​യി​ലും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യ ശേ​ഷം വി​ട്ട​യ​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ൽ ഷെ​യ്ഖ് ഖ​ലീ​ഫാ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള