ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​നം കെഎംസിസി​ക്കു കിം​ഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി അ​വാ​ർ​ഡ്
Tuesday, May 15, 2018 11:05 PM IST
മ​നാ​മ: മി​ക​ച്ച ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ത്തി​നു ബ​ഹ്റൈ​ൻ കെഎംസിസിയെ കിം​ഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി യി​ൽ ന​ട​ന്ന പ്രൗ​ഢഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. കിം​ഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും കേ​ണ​ൽ ഖാ​ലി​ദ് അ​ഹ​മ്മ​ദ് അ​ൽ സി​ന്ധി​യി​ൽ നി​ന്നും (ഡെ​പ്യൂ​ട്ടി സി​ഇ​ഒ &ജ​ന​റ​ൽ മാ​നേ​ജ​ർ ഓ​ഫ് മെ​ഡി​ക്ക​ൽ അ​ഫെ​യേ​ഴ്സ് )കെഎംസിസി
സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും ജീ​വ​സ്പ​ർ​ശം ര​ക്ത​ദാ​നം ചെ​യ​ർ​മാ​നും കൂ​ടി​യാ​യ കെ.​കെ.​സി മു​നീ​ർ ,ക​ഐം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജീ​വ​സ്പ​ർ​ശം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ എ.​പി ഫൈ​സ​ൽ ,കെഎംസിസി കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജീ​വ​സ്പ​ർ​ശം ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, മു​ഹ​റ​ക്ക് കെഎംസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​യു അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

ര​ക്ത​ദാ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ഐം​സി​സി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​നം മ​ഹ​ത്ത​ര​മാ​ണെ​ന്ന് കിം​ഗ് ഹ​മ​ദ് യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദേ​ശീ​യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു നി​ര​വ​ധി പേ​ർ ര​ക്തം ദാ​നം ചെ​യ്തി​രു​ന്നു. ര​ക്ത ദാ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ ജീ​വ​സു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കെഎംസിസി യു​ടെ ജീ​വ​സ്പ​ർ​ശം വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി വ​രു​ന്ന​ത്.

ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ഴി​ഞ്ഞ ഒ​ന്പ​തു വ​ർ​ഷ​ത്തി​നു​ള്ള​തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു ക്യാ​ന്പു​ക​ളി​ലാ​യി നാ​ലാ​യി​ര​ത്തോ​ളം പേ​രാ​ണ് ര​ക്തം ദാ​നം ചെ​യ്ത​ത്. കൂ​ടാ​തെ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ള​ണ്ടി​യ​ർ ടീ​മും കെഎംസിസി​യ്ക്കു​ണ്ട്. ര​ക്ത ദാ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​ത്ര​മാ​യി ജി​സി​സി​യി​ൽ ആ​ദ്യ​മാ​യി ബ്ല​ഡ് ബു​ക്ക് എ​ന്ന പേ​രി​ൽ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും ജീ​വ​സ്പ​ർ​ശം എ​ന്ന പേ​രി​ൽ വെ​ബ് സൈ​റ്റും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. കൂ​ടാ​തെ കേ​ര​ള​ത്തി​ലു​ട​നീ​ളം സ്പ​ർ​ശം ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റ​വു​മാ​യി സ​ഹ​ക​രി​ച്ചു ര​ക്ത ദാ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രു​ന്നു .

ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് ബ​ഹ്റൈ​ൻ ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ അ​പ്രീ​സി​യേ​ഷ​ൻ അ​വാ​ർ​ഡും ബ​ഹ്റൈ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം റോ​യ​ൽ മെ​ഡി​ക്ക​ൽ സ​ർ​വീ​സ് പു​ര​സ്കാ​ര​വും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ശം​സാ പ​ത്ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.