റം​സാ​ൻ വ്ര​താ​രം​ഭം: യു​എ​ഇ​യി​ൽ 1239 ത​ട​വു​കാ​ർ​ക്ക് മോ​ച​നം
Tuesday, May 15, 2018 11:11 PM IST
ദു​ബാ​യ്: വി​ശു​ദ്ധ റം​സാ​ൻ മാ​സം പ്ര​മാ​ണി​ച്ച് 1239 ത​ട​വു​കാ​ർ​ക്ക് മോ​ച​നം ന​ൽ​കാ​ൻ യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ തീ​രു​മാ​നി​ച്ചു. 935 ത​ട​വു​കാ​രെ വി​ട്ട​യ്ക്കാ​ൻ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ത്ത​ര​വി​ട്ടു. 304 ത​ട​വു​കാ​ർ​ക്ക് മാ​പ്പു ന​ൽ​കി ജ​യി​ൽ​മോ​ചി​ത​രാ​ക്കാ​ൻ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യും ഉ​ത്ത​ര​വി​ട്ടു. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​ണ് കു​ടും​ബ​വു​മാ​യി ഒ​ത്തു​ചേ​രാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള