ക​ബ്ദി​ലെ ഫാം ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, May 16, 2018 10:59 PM IST
കു​വൈ​ത്ത് (ക​ബ്ദ്): ക​ബ്ദി​ലെ ഫാ​മു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മേ​യ് 11 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ പ​തി​നൊ​ന്ന​ര വ​രെ ക​ബ്ദി​ലെ ഐ​പി​സി ഫാം ​ഹൗ​സി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്ത് കേ​ര​ള ഇ​സ്’​ലാ​ഹീ സെ​ന്‍റ​ർ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ വി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള കെ​കെ​ഐ​സി മെ​ഡി കെ​യ​ർ ഒ​റ്റ​പ്പെ​ട്ട തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ വൈ​ദ്യ​സ​ഹാ​യ​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ഒ​ന്നാ​മ​ത്തെ ക്യാ​ന്പാ​ണ്.

പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​യ ക്യാ​ന്പി​ൽ നാ​ലു ഡോ​ക്ട​ർ​മാ​രു0 10 പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫും പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി അ​വ​ശ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി. 200ൽ ​അ​ധി​കം രോ​ഗി​ക​ൾ ഉ​പ​യോ​ഗ​പെ​ടു​ത്തി. നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ഇ​തു പോ​ലെ​യു​ള്ള ക്യാ​ന്പു​ക​ൾ കു​വൈ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​കെ​ഐ​സി. മെ​ഡി​കെ​യ​ർ ഭാ​ര​വാ​ഹി​ക​ൾ അി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ