ബി​ഡി​കെ കു​വൈ​ത്ത് ടീ​മി​ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം
Wednesday, May 16, 2018 11:02 PM IST
കു​വൈ​ത്ത്: ബി​ഡി​കെ കു​വൈ​ത്ത് ടീ​മി​ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം. സ​ന്ന​ദ്ധ ര​ക്ത​ദാ​ന പ്ര​ച​ര​ണ​രം​ഗ​ത്ത് കു​വൈ​ത്ത് സ​മൂ​ഹ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മാ​നി​ച്ചാ​ണ് ഈ ​അം​ഗീ​കാ​രം. ലോ​ക​ര​ക്ത​ദാ​തൃ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ൽ​മി​യ സിം​ഫ​ണി ഹോ​ട്ട​ലി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ കു​വൈ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ക്ത​ദാ​താ​ക്ക​ളോ​ടും, സം​ഘ​ട​ന​ക​ളോ​ടും ഒ​പ്പം ബി​ഡി​കെ​യും ആ​ദ​രി​ക്ക​പ്പെ​ട്ട​ത്.

കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മാ​ജി​ദാ അ​ൽ​ഖ​ത്താ​ൻ നി​ന്നും ബി​ഡി​കെ കു​വൈ​ത്ത് ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ര​ഘു​ബാ​ൽ തെ​ങ്ങും​തു​ണ്ടി​ൽ, മു​ര​ളി എ​സ് പ​ണി​ക്ക​ർ, യാ​സി​ർ എ. ​പ​തി​യി​ൽ എ​ന്നി​വ​ർ പ്ര​ശ​സ്തി​ഫ​ല​കം ഏ​റ്റു​വാ​ങ്ങി. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മും​ബൈ ഗ്രൂ​പ്പി​ൽ പെ​ട്ട അ​പൂ​ർ​വ ര​ക്ത​ദാ​താ​വി​നെ രാ​ജ്യാ​ന്ത​ര ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​ക്കു​വാ​ൻ ബി​ഡി​കെ കു​വൈ​ത്ത് ടീം ​ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​റീം അ​ൽ​റൗ​ദാ​ൻ ച​ട​ങ്ങി​ൽ എ​ടു​ത്തു പ​റ​ഞ്ഞു.

2011 ൽ ​വി​നോ​ദ് ഭാ​സ്ക​ര​ൻ എ​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കേ​ര​ള​ത്തി​ൽ രൂ​പം ന​ൽ​കി​യ ഈ ​ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ; ഇ​ന്ന് സ​ന്ന​ദ്ധ ര​ക്ത​ദാ​ന പ്ര​ച​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. കു​വൈ​ത്തി​ൽ മാ​ത്രം ഇ​രു​പ​ത്ത​ഞ്ചോ​ളം മു​ഴു​വ​ൻ സ​മ​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​രും, ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം ര​ജി​സ്റ്റ​ർ ചെ​യ്ത ര​ക്ത​ദാ​താ​ക്ക​ളും സേ​വ​ന​ത്തി​ന് സ​ജ്ജ​രാ​ണ്.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ