എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ലു​മ്നി കു​വൈ​ത്ത് ചാ​പ്റ്റ​ർ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും മേ​യ് 17ന്
Wednesday, May 16, 2018 11:04 PM IST
കു​വൈ​ത്ത് സി​റ്റി: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​മു​ഖ വി​ദ്യാ​ല​യ​വും പ​രി. പ​രു​മ​ല തി​രു​മേ​നി​യാ​ൽ 1902ൽ ​സ്ഥാ​പി​ത​മാ​യ എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എം​ജി​എം അ​ലു​മ്നി കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും മേ​യ് 17 വ്യാ​ഴം വൈ​കി​ട്ട് 7ന് ​അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കു​വൈ​ത്ത് സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​ഹേ​ഷ് പി ​അ​യ്യ​ർ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള​സ​ഭാ​ഗം സാം ​പൈ​നു​മൂ​ട്, അ​ഡ്വ. ജോ​ണ്‍ തോ​മ​സ്, കെ.​എ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ക്കും.

അ​ലു​മ്നി​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും യ​ഐ​സ് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ​യും ച​ട​ങ്ങി​ൽ അ​ര​ങ്ങേ​റും. അ​ലു​മ്നി​യി​ൽ അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നും മ​റ്റ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും 99151805, 66189526, 51505202 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ