ട്രാസ്ക് ബ്രസ്റ്റ് കാൻസർ സ്ക്രീനിംഗും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
Thursday, June 7, 2018 12:54 AM IST
കുവൈത്ത്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) സാമൂഹികക്ഷേമ വിഭാഗത്തിന്‍റെ ഭാഗമായി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാ അംഗങ്ങൾക്കും മറ്റു വനിതകൾക്കുമായി ബ്രസ്റ്റ് കാൻസർ സ്ക്രീനിംഗും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.

അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന സെമിനാറിന് കുവൈത്ത് കാൻസർ സെന്‍ററിലെ ഡോ. സുസോവന സുജിത് നായർ നേതൃത്വം നൽകി. ബ്രസ്റ്റ് കാൻസർ വരാനുള്ള സാഹചര്യങ്ങളും മുൻകരുതലുകളും ചികിത്സാരീതികളെ കുറിച്ചും വിശദമായി വിവരിക്കുകയും തുടർന്നു പരിശോധനയും സ്ക്രീനിംഗും നടത്തി.

പ്രസിഡന്‍റ് ബിജു കടവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സോഷ്യൽ വെൽഫയർ കണ്‍വീനർ പൗലോസ് സ്വാഗതവും ഡോ. സുസോവന സുജിത് നായർ ഉദ്ഘാടനവും നിർവഹിച്ചു. ജനറൽ സെക്രട്ടറി മനോജ് കുരുംബയിൽ, വനിതാവേദി കണ്‍വീനർ ഷൈനി ഫ്രാങ്ക് എന്നിവർ ആശംസയും വനിതാവേദി സെക്രട്ടറി റിനി ഷിജു നന്ദിയും പറഞ്ഞു. കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വനിതകൾ സെമിനാറിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ