സഹപ്രവർത്തകന്‍റെ കുടുംബത്തിന് കാരുണ്യസഹായം നൽകി യാത്രാ കുവൈത്ത് ഇഫ്താർ വിരുന്ന്
Thursday, June 7, 2018 12:55 AM IST
കുവൈത്ത്: യാത്രാ കുവൈത്ത് വേറിട്ടൊരു രീതിയിൽ ഇഫ്താർ സംഗമം നടത്തി. അന്തരിച്ച യാത്രാ കുവൈറ്റ് അംഗം അജി ഒൗസേഫിന്‍റെ കുടുംബത്തിന് അംഗങ്ങളിൽ നിന്നും സമാഹരിച്ച 5 ലക്ഷം രൂപ സുഹൃത്തും യാത്രയുടെ അംഗവുമായ രാജീവ് അനിൽ കുമാറിന് നൽകിയാണ് റംസാൻ വൃതാനുഷ്ഠാനത്തിന് പുത്തൻ മാനം പകർന്നത്.

ജൂണ്‍ 2 ന് സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്ന സംഗമം ഇന്ത്യൻ എംബസി പ്രതിനിധി അനൂപ് സിംഗ് ഉദ്ഘാടനം ചെയ്തു. സാൽഹിയ പോലീസ് ജനറൽ ഹംദാൻ സ്വാലിഹ് അൽ അജ്മി മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി ജിസ്മോൻ ചാക്കോ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരീപ്ര ഇഫ്താർ സന്ദേശം നൽകി. ചടങ്ങിൽ അജി ഒൗസേഫിന്‍റെ കുടുംബത്തിനുള്ള കാരുണ്യസഹായം അനൂപ് സിംഗും മനോജ് മാവേലിക്കരയും ചേർന്നു നൽകി. ലുലു എക്സേഞ്ച് ഏരിയ മനേജർ ഷഫാസ് അഹമ്മദ് ഫസൽ, മെട്രോ മെഡിക്കൽസ് ഹംസ പയ്യന്നൂർ, മലബാർ ഗോൾഡ് ആൻഡ് ഡയമഡ്സ്, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ചെയർമാൻ മുബാറക് കന്പ്രാത്ത്, തൃശൂർ അസോസിയേഷൻ പ്രസിഡന്‍റ് ബിജു കടവി, ഗൾഫ് പ്രദേശ് കൾച്ചറൽ കോണ്‍ഗ്രസ് പ്രസിഡന്‍റ് ചെസിൽ രാമപുരം, ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ പ്രതിനിധി വിനോദ് വെള്ളാളത്ത്, ഇഫ്താർ ജനറൽ കണ്‍വീനർ മനോജ് മഠത്തിൽ, വിഷാദലി (ചാരിറ്റി) ഫർഹാൻ (മീഡിയ) മാത്യൂസ് (ജോയിന്‍റ് ട്രഷറർ) എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജോയിന്‍റ് കണ്‍വീനർ ബഷീർ, പ്രോഗ്രം കോഓർഡിനേറ്റർ രാജൻ പന്തളം, വിവിധ യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ അനൂപ് ആറ്റിങ്ങൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ